venjaramoodu
പാങ്ങോട് ജനവിദ്യാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിക്കുന്നു

വെഞ്ഞാറമൂട്: ബ്ലോക്ക് പഞ്ചായത്ത് ജനകീയആസൂത്രണ പദ്ധതി പ്രകാരം നവീകരിച്ച പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ ജനവിദ്യാ കേന്ദ്രത്തിൻെറ ഉദ്ഘാടനം വാമനപുരം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീത , ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ, എം.എം. ഷാഫി, സ്വപ്ന, റജീന, ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.