വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പണികഴിപ്പിച്ച വാമനപുരം ഗ്രാമ പഞ്ചായത്തിലെ ഈട്ടിമൂട് ജനവിദ്യാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ദേവദാസൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ, വാമനപുരം സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ അശോകൻ, കാക്കകുന്ന് മോഹനൻ, ഷീജ, സോമൻപിള്ള, ആർ. രഞ്ജി, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.