kajal-agarwal
f

കൊവിഡ് - 19 മഹാമാരിയെ തുടർന്ന് വൻ പ്രതിസന്ധിയിലായത് സിനിമാലോകമാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം പല ഭാഷാ ഇൻഡസ്ട്രികളിലും ഉയർന്നുകഴിഞ്ഞു. മലയാളം ഉൾപ്പെടെയുള്ള സിനിമാ മേഖലകളിലെ പല താരങ്ങളും പ്രതിഫലം കുറയ്ക്കാൻ സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

തെന്നിന്ത്യയിലെ മുൻനിര നായികമാരായ കാജൽ അഗർവാളും രാകുൽ പ്രീത്‌സിംഗും തങ്ങളുടെ പ്രതിഫലത്തിൽ ഇളവ് വരുത്തിക്കഴിഞ്ഞു.

ഒരു സിനിമയ്ക്ക് 2 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്ന കാജൽ അഗർവാൾ ചിരഞ്ജീവി നായകനാകുന്ന ആചാര്യ എന്ന ചിത്രം ഒന്നരക്കോടി രൂപ പ്രതിഫലത്തിന് ചെയ്യാൻ സമ്മതിച്ചതിന് പിന്നാലെ രാകുൽപ്രീത് സിംഗ് തന്റെ പ്രതിഫലം അമ്പത് ശതമാനം കുറയ്ക്കാൻ തയ്യാറാകുകയും ചെയ്തു.

ഈ മുൻനിര നായികമാരുടെ പാത മറ്റ് താരങ്ങളും പിൻതുടരുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.