1

കാഞ്ഞിരംകുളം: ഗാന്ധിയൻ ശൈലിയിൽ ജീവിക്കുകയും ഗാന്ധിയൻ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുകയും ചെയ്ത യഥാർത്ഥ ഗാന്ധി ശിഷ്യനാണ് കാമരാജ് എന്ന് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഡോ.എ. നീലലോഹിതദാസ് പ്രസ്ഥാവിച്ചു. കാമരാജിന്റെ 118-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിമൂട്ടിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.എഫ്.ഐ കേന്ദ്ര കമ്മിറ്റി ട്രഷറർ നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി സെക്രട്ടറി വി. സുധാകരൻ, നെല്ലിമൂട് സദാനന്ദൻ, വി. രത്നരാജ്, എം.കെ. റിജോഷ്, പോങ്ങിൽ മണി, ജെ. കുഞ്ഞുകൃഷ്ണൻ, ജി. സുരേഷ്, വട്ടവിള രാജൻ, പ്രവീൺ കുമാർ, മണ്ണക്കല്ല് രാജൻ, എസ്. ജിജോ, എസ്.കെ. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു.