venjaramoodu
മാണിക്കൽ ഗ്രാമ പഞ്ചായത്ത് ആലിയാട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു നിർവഹിക്കുന്നു

വെഞ്ഞാറമൂട്: നവീകരിച്ച മാണിക്കൽ ഗ്രാമ പഞ്ചായത്ത് ആലിയാട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത, വെെസ് പ്രസിഡന്റ് കുതിരകുളം ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സദാശിവൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം വെെ.വി. ശോഭകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാകുമാരി, ശാന്തകുമാരി,​ ലേഖകുമാരി,​ ടി. ഓമന തുടങ്ങിയവർ പങ്കെടുത്തു.