ബെൽ ഒഫ് ഫെയ്ത് പദ്ധതി കിളിമാനൂർ ഐ.എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂർ : വൃദ്ധരും ഒറ്റയ്ക്ക് താമസിക്കുന്നതുമായ വൃദ്ധ ജനങ്ങൾക്ക് സഹായമായി കേരള പൊലീസ് നടപ്പാക്കുന്ന 'ബെൽ ഒഫ് ഫെയ്ത് ' പദ്ധതിക്ക് കിളിമാനൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ തുടക്കമായി. സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന നീലിമുക്ക് സ്വദേശി പഞ്ചമം വീട്ടിൽ 80വയസുള്ള കനകമ്മയ്ക്കു സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ബി.മനോജ് കുമാർ റിമോട്ട് നൽകി ഉദ്ഘാടനം നിർവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുജിത്, പ്രിയ എന്നിവർ പങ്കെടുത്തു.
ബെൽ ഒഫ് ഫെയ്ത് പദ്ധതി കിളിമാനൂർ ഐ.എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു