തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സിക്കാനായി കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങി. തിരുവനന്തപുരത്ത് 13 ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആയിരത്തിലധികം കിടക്കകളാണ് എല്ലായിടത്തുമായി ഒരുക്കിയിട്ടുള്ളത്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും ചേർന്നുള്ള കോംപ്ലക്സിലും ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലുമാണ് ട്രീറ്റ്‌മെന്റ് സെന്റർ.
മന്ത്രിമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രീത, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ എന്നിവർ സെന്ററിന്റെ പ്രവർത്തനം വിലയിരുത്തി.
ഗ്രീൻഫീൽഡിലെ സൗകര്യങ്ങൾ
#750 കിടക്കകൾ
#സ്രവപരിശോധന സൗകര്യം
#ആഹാരത്തിന് സൗകര്യം
#24 മണിക്കൂറും നിരീക്ഷണം
#4ഡോക്ടർമാർ
#3നഴ്സുമാർ
#ആരോഗ്യപ്രവർത്തകർ
#ഇ.സി.ജി സൗകര്യം
#പൾസ് നിർണയം
#ഓക്സിജൻ സിലിണ്ടർ
#ആംബുലൻസ്
#സുരക്ഷാവസ്തം
#രോഗ നിയന്ത്രണ സംവിധാനം
#മരുന്നുകൾ
#ബാത്ത് റൂമുകൾ
ജില്ലയിലെ മറ്റ് ട്രീറ്റ്മെന്റ് സെന്ററുകൾ
#എരാണിമുട്ടം ഗവ. ഹോമിയോ കോളേജ്
#എസ്.യു.ടി മെഡിക്കൽ കോളേജ്, വട്ടപ്പാറ
#സി.എസ്.എെ മെഡി.കോളേജ്, കാരക്കോണം
#സെന്റ് തോമസ് സ്കൂൾ പൂന്തുറ
#ജി.വി.രാജ കൺവെൻഷൻ സെന്റർ വിഴിഞ്ഞം
#എെ.എം.ജി തിരുവനന്തപുരം
#എസ്.ആർ ഡെന്റൽ കോളേജ്, വർക്കല
#എ.എസ്.എെ ആശുപത്രി പേരൂർക്കട
#ശ്രീകൃഷ്ണ കോളേജ് ഒഫ് ഫാർമസി പാറശാല
#എസ്.എൻ.ട്രെയിനിംഗ് കോളേജ് നെടുങ്കണ്ട
#കാർഷിക കോളേജ് വെളളായണി
#ആയുർവേദ കോളേജ് വർക്കല