നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 2300 കടന്നു. ഇന്നലെ മാത്രം ജില്ലയിൽ 145 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 140 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊവിഡ് ഐസൊലേഷൻ സെന്ററുകളിലുമായി 1392 പേരും സ്വകാര്യ ആശുപത്രിയിൽ 67 പേരും ചികിത്സയിലുണ്ട്. ഇന്നലെ 63 പേർ രോഗമുക്തരായി. പൊലീസ് ഉദ്യോഗസ്ഥരായ രണ്ട് പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കൊറ്റിക്കോട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിളിനും (44) കന്യാകുമാരി മഹാദാനപുരം ചെക്‌പോസ്റ്റിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് (25) രോഗം സ്ഥിരീകരിച്ചത്. നാഗർകോവിലിൽ ജില്ലാ ജയിലിലുള്ള ഒരു പ്രതിക്കും (25) രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലിരുന്ന തുണിക്കട വ്യാപാരിയായ മാർത്താണ്ഡം സ്വദേശിയാണ് (83) മരിച്ചത്. ജില്ലയിൽ ഇതുവരെ 18പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.