തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി ജലീൽ സർവ ചട്ടങ്ങളും ലംഘിച്ചാണ് യു.എ.ഇ കോൺസുലേറ്റിൽ നിന്ന് ഉപഹാരം കൈപ്പറ്റിയത്. അഗതികൾക്ക് റംസാൻകാലത്ത് സക്കാത്ത് പോലും നൽകാൻ കഴിയാത്ത നാടെന്ന നിലയിലേക്ക് കേരളത്തെ മന്ത്രി അധഃപതിപ്പിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും പുലർത്തിയ സ്പീക്കറുടെ നടപടിയെ പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാനാണ് യു.ഡി.എഫിന്റെ പ്രമേയം. ആത്മാഭിമാനമുണ്ടെങ്കിൽ സ്പീക്കർ രാജിവയ്ക്കണം.