ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ 71 പേർക്ക് കൊവിഡ് ടെസ്റ്റ് നടത്തി.എല്ലാപേരുടേയും ഫലം നെഗറ്റീവാണ്.ഇന്നലെ രാവിലെ 10 മുതലാണ് വാലുക്കോണം,കുര്യാത്തി വാർഡുകളിലെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് പരിശോധനവച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ ആരോഗ്യ വകുപ്പ് അധികൃതർ നടത്താൻ കഴിയില്ലന്ന് അറിയിച്ചു.തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു കളക്ടറേയും ആരോഗ്യ വകുപ്പ് അധികൃതരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.