നെയ്യാറ്റിൻകര:മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ ഓർമ്മ ദിനം സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പളളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു.സി. പി. ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ് സജീവ്കുമാർ സ്വാഗതം ആശംസിച്ചു. മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ജി.എൻ ശ്രീകുമാരൻ, മണ്ഡലം കമ്മറ്റിയംഗങ്ങളായ വി.ഐ ഉണ്ണികൃഷ്ണൻ, കെ.ഭാസ്കരൻ, എസ്.എസ് ഷെറിൻ തുടങ്ങിയവർ അനുസ്മരിച്ചു.സി. പി. ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മറ്റിയിലെ വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പി. കെ വി ദിനം ആചരിച്ചു. ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ് സജീവ് കുമാർ,മണ്ഡലം കമ്മിറ്റിയംഗം എസ്.എസ് ഷെറിൻ,അസിസ്റ്റൻ്റ് സെക്രട്ടറി സി.ഷാജി,ലോക്കൽ കമ്മിറ്റിയംഗങ്ങളായ എ.കൃഷ്ണകുമാർ, ഇ.സ്റ്റാൻലി ജോസ്,ബ്രാഞ്ച് സെക്രട്ടറി അജിൻ മോൻ തുടങ്ങിയവർ പങ്കെടുത്തു.