വെള്ളനാട് :വെള്ളനാട് പഞ്ചായത്തിൽ കമ്പനിമുക്ക് വാർഡിൽ ചാങ്ങ ഹെൽത്ത് സെന്റർ റോഡ് പണി പൂർത്തിയായി പത്തുദിവസം കഴിയും മുമ്പേ തകർന്നു.രണ്ട് ലക്ഷം രൂപ ചെലവിൽ റീ ടാർ ചെയ്ത റോഡാണ് തകർന്നത്. ആവശ്യത്തിന് ടാറും മെറ്റലും ഉപയോഗിക്കാതെയാണ് പണി ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട് .തകർന്ന റോഡ് അടിയന്തരമായി റീ ടാർ ചെയ്യണമെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സി.പി.എം വെള്ളനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. ശോഭൻകുമാർ ആവശ്യപ്പെട്ടു.