തിരുവനന്തപുരം: കേരള പൊലീസ് ദേശീയതലത്തിൽ അവതരിപ്പിക്കുന്ന ഹാക് കെ.പി 2020 ഹാക്കത്തോണിൽ 26 വരെ ആശയങ്ങൾ ഓൺലൈനായി സമർപ്പിക്കാം. മെച്ചപ്പെട്ട പൊലീസിംഗിനായി സൈബർ രംഗത്ത് പൊലീസിന് അനുയോജ്യമായ പരിഹാരം കണ്ടെത്താനുള്ള ആശയങ്ങളാണ് തേടുന്നത്. എൻജിനിയറിംഗ്, ടെക്‌നോളജി രംഗത്തെ ഡെവലപ്പർമാരുടെ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. ഭാവിയിലെ സ്മാർട്ട് പൊലീസിംഗിനാവശ്യമായ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുക, പരീക്ഷിക്കുക എന്നിവയും ലക്ഷ്യമാണ്. ഒന്നാം സ്ഥാനത്തിന് 5 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് 2.5ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപയുമാണ് സമ്മാനം. വിവരങ്ങൾക്ക് https://hackp.kerala.gov.in/.