kovalam

കോവളം: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ഭീതിയിലാണ് വിഴിഞ്ഞം കോട്ടപ്പുറം,ഹാർബർ മേഖല. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലെ നാല് ജീവനക്കാരടക്കം 16 പേരുടെ ഫലം പോസിറ്റീവായിരുന്നു. വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ പട്രോളിംഗ് ബോട്ടിന്റെ ഡ്രൈവർ,ഹോംഗാർഡ്, പരിശീലനത്തിന്റെ ഭാഗമായെത്തിയ രണ്ട് കോസ്റ്റൽ വാർഡൻമാർ എന്നിവർക്കാണ് പോസിറ്റീവായത്. ഇതോടെ ഇവരുമായി സമ്പർക്കമുണ്ടായ എസ്.ഐ അടക്കമുള്ള ആറ് പേർ നിരീക്ഷണത്തിലായി. വിഴിഞ്ഞം ടൗൺഷിപ്പിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന വഴികളെല്ലാം പൊലീസ് അടച്ചിട്ടിരിക്കുകയാണ്. ഭക്ഷ്യവിഭവങ്ങളും അത്യാവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ തീരദേശ പ്രവേശന കവാടത്തിലെ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. കടക്കാർ അനുവാദിക്കാത്ത വാഹനങ്ങളെയും പുതുതായി എത്തുന്ന വാഹനങ്ങളെയും കടത്തിവിടുന്നില്ല. കോവളം ബീച്ചിലേക്കുള്ള പ്രധാന റോഡിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.