തിരുവനന്തപുരം : കർക്കടകമാസ പൂജകൾക്കായി തുറന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ (20ന്) രാത്രി 7.10 ന് അത്താഴപൂജ കഴിഞ്ഞ് 7.30 ന് ഹരിവരാസനം പാടി അടയ്ക്കും. നിറപുത്തരി പൂജകൾക്കായി ആഗസ്റ്റ് 8 ന് വൈകിട്ട് ക്ഷേത്രനട തുറക്കും. 9 നാണ് നിറപുത്തരി. അന്ന് പുലർച്ചെ 5.50 നും 6.20നും മദ്ധ്യേ നിറപുത്തരി പൂജ നടക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16 ന് വൈകിട്ട് 5 മണിക്ക് നടതുറക്കും. 17 ആണ് ചിങ്ങം ഒന്ന്.