lockdown

തിരുവനന്തപുരം: എല്ലാ വിഭാഗം വ്യാപാര സ്ഥാപനങ്ങൾക്കും നിശ്ചിത സമയമെങ്കിലും തുറന്നു പ്രവർത്തിക്കുവാനുള്ള അനുമതി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതു കൊണ്ട് മാത്രം സാമൂഹിക വ്യാപനം തടയാൻ കഴിയില്ല. ഫലപ്രദമല്ല എന്നു കണ്ട് ലോകത്തെ മഹാനഗരങ്ങളിൽ ലോക് ഡൗൺ ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ നിലനിർത്തിക്കൊണ്ട് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു ,കെ. എസ്. രാധാകൃഷ്ണൻ ,എസ്. എസ്. മനോജ്, നെട്ടയം മധു തുടങ്ങിയവർ ആവശ്യപ്പെട്ടു.