തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 173 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൃക്കരോഗത്തെ തുടർന്നു 11നു മരിച്ച പൂന്തുറ സ്വദേശി അരുൾദാസ് (70), 16 ന് മരിച്ച ചേരിയമുട്ടം സ്വദേശി ബാബുരാജ് (60) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് എവിടെനിന്ന് രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1688 ആയി ഉയർന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ 163 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. മൂന്ന് പേരുടെ ഉറവിടം അറിയില്ല.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 6 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.നേരത്തെ ഡോക്ടർമാർ ഉൾപ്പെടെ 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീ കരിച്ചിരുന്നു. കഴിഞ്ഞ ദിവസം ശ്രീചിത്രയിൽ ശസ്ത്രക്രിയയ്ക്ക് എത്തിയ 2 രോഗികൾക്കും ആർ.സി.സിയിൽ 4 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. തീരപ്രദേശങ്ങളിൽ സമ്പർക്കരോഗികളുടെ എണ്ണത്തിലും കാര്യമായ കുറവില്ല. പൂന്തുറ, പുല്ലുവിള, അഞ്ചുതെങ്ങ് തുടങ്ങിയ തീരമേഖലകളിൽ രോഗികളുടെ എണ്ണം ഇന്നലെയും രണ്ടക്കം കടന്നു. രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് തീരമേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

 സമ്പർക്കത്തിലൂടെ രോഗബാധിതരായവർ

പൂന്തുറ - 29, പുല്ലുവിള - 38, കടകംപള്ളി - 4, വാമനപുരം - 3, മുട്ടത്തറ - 4, മൊട്ടമൂട് -1, പാറശാല - 7, വിളപ്പിൽശാല -1, ചേരിയമുട്ടം - 2, മുക്കോല- 5, കരകുളം -1, വട്ടവിള - 1, വിഴിഞ്ഞം - 8, മെഡിക്കൽകോളേജ് - 5, അഞ്ചുതെങ്ങ് - 16, കോട്ടുകാൽ - 2, ചെറിയതുറ - 5, നെല്ലിക്കുഴി - 1, ആനയറ - 4, നെയ്യാറ്റിൻകര - 1, പാങ്ങോട് - 1, പള്ളിവിളാകം -1 , പൂവാർ -3, പനവൂർ -1, മുക്കോല - 5, കുളത്തൂർ - 1, പുതിയതുറ -1, കോട്ടുകാൽ –2, കാട്ടാക്കട–1, ഐ.ഡി.പി നഗർ -1, തമിഴ്നാട് സ്വദേശി -1, നെടുമങ്ങാട് സ്വദേശി -1, മെഡിക്കൽ കോളേജ് ആശുപത്രി - 6, പാങ്ങോട് മിലിട്ടറി ആശുപത്രി - 1

 ഉറവിടം അറിയാത്തവർ

മെഡിക്കൽ കോളേജ് സ്വദേശിയായ 21കാരി, മുക്കോല സ്വദേശിയായ 44കാരൻ, ജനറൽ ആശുപത്രി സ്വദേശിയായ 59കാരൻ

വിദേശത്തു നിന്ന് എത്തിയവർ –5

 ആകെ നിരീക്ഷണത്തിലുള്ളവർ - 20,667
 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 17,180
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 1,895
 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 1,592
 പുതുതായി നിരീക്ഷണത്തിലായവർ - 900