തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച സുപ്രീംകോടതി വിധിയെ ക്ഷേത്രട്രസ്റ്രിയും സ്ഥാനിയുമായ മൂലം തിരുനാൾ രാമവർമ്മ സ്വാഗതം ചെയ്തു. രാജകുടുംബത്തിന്റെ അവകാശങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അംഗീകരിച്ച കോടതി വിധിയിൽ സന്തോഷമുണ്ട്. അറ്രോർണി ജനറലായി ചുമതലയേറ്രെടുക്കുന്നതുവരെ കേസ് വാദിച്ച കെ.കെ.വേണുഗോപാലിനും കേസ് വാദിച്ച മറ്ര് അഭിഭാഷകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.