തിരുവനന്തപുരം : കർക്കിടക വാവുബലിക്ക് ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടുകൾ നടത്താനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിലഹോമം അടക്കമുള്ള വഴിപാടുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് നടത്താം . തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ കൂട്ട നമസ്‌കാരം വഴിപാട് ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. കൂട്ടനമസ്‌കാരത്തിന് 40ഉം, തിലഹോമത്തിന് 50 രൂപയും നൽകണം. ബവിശദ വിവരങ്ങൾക്ക് :www.onlinetdb.com.