book-release

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സഞ്ചാര സാഹിത്യകാരിയായ സെറ മറിയം ബിന്നിയുടെ 'മണൽപരപ്പ്' എന്ന സഞ്ചാര സാഹിത്യകൃതിയുടെ ഇ - ബുക്ക് വേർഷൻ ആമസോൺ വഴി പ്രകാശനം ചെയ്തു. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്രതലത്തിൽ സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച വെബ്ബിനാറിലൂടെയായിരുന്നു പ്രകാശനം. കോഴിക്കോട്ടെ റീസെറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹീംകുട്ടി അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഫറൂഖ് കോളജ് പ്രിൻസിപ്പൽ ടി.കെ.നസീർ, ഡോ.ഇസ്മയിൽ മരുത്തേരി, ജിദ്ദ.കേരള സർവകലാശാല വിദൂര വിദ്യാഭ്യാസകേന്ദ്രം മലയാള വിഭാഗം കോർഡിനേറ്ററും പ്രമുഖ എഴുത്തുകാരനുമായ ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,ഗ്ലോബൽ ഓഡിറ്റിംഗ് സി.ഇ.ഒ അജയ് ഘോഷ്,അന്താരാഷ്ട്ര ട്രയിനർ ലസ്ലി,ബാലജനസഖ്യം സംസ്ഥാന സെക്രട്ടറി പി.കെ. ശിവാനി,നിസാർ ചേലേരി,രതീഷ് സംഗമം,സാഹിതി കോർഡിനേറ്റിംഗ് എഡിറ്റർ ഡോ.എസ്. രമേശ് കുമാർ,സാഹിതി അന്താരാഷ്ട്ര അക്കാഡമിക്ക് കോർഡിനേറ്റർ നസീർ നൊച്ചാട്,സെറയുടെ അദ്ധ്യാപിക ഷീബ ബിജു,ദിവ്യ.ആർ.എസ് എന്നിവർ സംസാരിച്ചു.