തിരുവനന്തപുരം: നഗരങ്ങളിൽ ലോക്ക് ഡൗൺ ലംഘിച്ച് പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകളുടെ ഉടമകൾക്കും നടത്തിപ്പുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ സ്ഥാപന ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജൻ സിലിണ്ടർ വീതം വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശം നൽകി.

ചികിത്സയ്ക്കുള്ള ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളേജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കിടക്കകൾ തമ്മിൽ 1.2 മീറ്റർ അകലം ഉണ്ടാവണം.

പരിശോധനഫലം കിട്ടിയാൽ ട്രീറ്റ്മെൻറ് സെന്ററുകളിലേക്ക് പോകാൻ തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസ് തയ്യാറാക്കിയിട്ടുണ്ട്.

ആന്റിജൻ ടെസ്റ്റ് പോസിറ്റീവായവരിൽ രോഗലക്ഷണങ്ങളില്ലാത്തവരെയും ട്രീറ്റ്‌മെന്റ് സെന്ററുകളിലേയ്ക്ക് മാറ്റും.