baburajan

പാറശാല: കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ആൾ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ആറയൂർ കൊറ്റാമം മത്തംപാല കരയ്ക്കാട് വീട്ടിൽ ആർ. ബാബുരാജനാണ് (60) മരിച്ചത്. കഴിഞ്ഞ അഞ്ചിന് തമിഴ്നാട്ടിൽ നിന്ന് മടങ്ങി വരുമ്പോൾ അതിർത്തിയിലെ ഇഞ്ചിവിള ചെക്പോസ്റ്റിൽ വച്ച് ബാബുരാജന് ദേഹാസ്വാസ്ഥ്യമുണ്ടായി.

തുടർന്നുള്ള പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ബാബുരാജൻ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: എം.ഡി. ഷീല (വൈസ് പ്രസിഡന്റ്, ചെങ്കൽ ഗ്രാമപഞ്ചായത്ത്). മക്കൾ: നീതു, നിതു. മരുമകൻ: സത്യരാജ് (കൗൺസിലർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി).