തിരുവനന്തപുരം: പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് നാളെ. പിതൃതർപ്പണത്തിന് മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്നാണ്. സസ്യാഹാരവും ഒരുനേരത്തെ നെല്ലരി ആഹാരവും കഴിക്കുന്ന വ്രതമാണിത്.
മരിച്ച നക്ഷത്രമനുസരിച്ചും തിഥി അനുസരിച്ചും ശ്രാദ്ധംനടത്താറുണ്ട്. ശ്രാദ്ധദിവസം ബലികർമങ്ങൾ നടത്താൻ സാധിക്കാത്തതിന് പരിഹാരം കൂടിയാണ് കർക്കടക അമാവാസിനാളിലെ ബലിതർപ്പണം.
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും ബലിതർപ്പണച്ചടങ്ങുകളില്ല. പകരം വീടുകളിൽ ചടങ്ങ് നിർവഹിക്കാം.