വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽപ്പെട്ടു. എസ്. ഐ. രാജേന്ദ്രൻ നായർക്ക് ഗുരുതരമായി പരിക്കേറ്റു. കൈക്കാണ് പരിക്ക് .രാജേന്ദ്രൻനായരെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് വട്ടയത്തുപോയി ജീപ്പ് തിരിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.മറ്റാർക്കും പരിക്കില്ല.