തിരുവനന്തപുരം : സംസ്ഥാനത്ത് 20 സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടായി. കൊല്ലം തൊടിയൂർ , ശൂരനാട് നോർത്ത്, ആലപ്പാട് , വിളക്കുടി, മയ്യനാട് , കരീപ്ര, ഉമ്മന്നൂർ എന്നിവിടങ്ങളിലെ എല്ലാ വാർഡുകളും പത്തനംതിട്ട ചെന്നീർക്കര (വാർഡ് നമ്പർ 13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം കുഴുപ്പിള്ളി (1), നെടുമ്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി വണ്ണപുറം (1, 17), മൂന്നാർ (19), തൃശൂർ എടത്തുരുത്തി (11), ആളൂർ (1), കോട്ടയം ഏറ്റുമാനൂർ മുൻസിപ്പാലിറ്റി (35), ആലപ്പുഴ അമ്പലപ്പുഴ നോർത്ത് (1, 2, 18), പാലക്കാട് നെന്മാറ (5) വാർഡുകളുമാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ ആകെ 299 ഹോട്ട് സ്‌പോട്ടുകളായി.