pinarayi-vijayan

തിരുവനന്തപുരം: പുറത്ത് പോകുന്നവർ വീട്ടിലെത്തിയാൽ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരിൽ നിന്നും രോഗം പകരാവുന്ന സാഹചര്യമായതിനാൽ ഈ നിയന്ത്രണം കർശനമായി പാലിക്കണം. തലസ്ഥാനത്ത് സമൂഹവ്യാപനമുണ്ടായ പ്രദേശങ്ങളിൽ ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ സ്വീകരിക്കും. ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി കാരണങ്ങൾ കണ്ടെത്തിയും വിപുലമായ ടെസ്റ്റിംഗ് നടത്തിയും രോഗം തടയാനുള്ള ശ്രമങ്ങൾ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ചിട്ടുണ്ട്. ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ ഐ.സി.യു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയില്ലാത്തവരെ പ്രഥമതല കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലും പരിചരിക്കും. ജില്ലകളിൽ രണ്ടു വീതം കൊവിഡ് ആശുപത്രികളും പ്രഥമതല കൊവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.