വെഞ്ഞാറമൂട്: പുല്ലമ്പാറ പന്തപ്ലാവിക്കോണം വട്ടയത്ത് ആട്ടോ റിക്ഷാ ഡ്രെെവറായ സുരേഷി (48) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന ഇയാൾ പോക്സോ കേസ് പ്രതിയാണ് . ഇന്നലെ വെെകിട്ട് നാട്ടുകാരാണ് റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലായിരുന്നു.