തിരുവനന്തപുരം: കേരള സർവകലാശാലയുടെ 107 അഫിലിയേ​റ്റഡ് കോളേജുകളിലും , സർവകലാശാല നേരിട്ട് നടത്തുന്ന 33 യു.ഐടികളിലും ഒന്നാം വർഷ ബിരുദ (ബി.എ., ബിഎസ്.സി., ബി.കോം) പ്റോഗ്റാമുകളുടെ പ്റവേശനത്തിനുള്ള അപേക്ഷ ജൂലായ് 21 മുതൽ ഓൺലൈനായി സമർപ്പിക്കാം. പൂർണമായും ഓൺലൈനായിട്ടാണ് അലോട്ട്‌മെന്റ് പ്റക്റിയകൾ സജ്ജീകരിച്ചിരിക്കുന്നത്. അപേക്ഷാ സമർപ്പണം ഫീസ് എന്നിവയുടെ വിശദവിവരങ്ങൾ 21 ന് വൈകിട്ട് 5 മുതൽ സർവകലാശാലയുടെ വെബ്‌സൈ​റ്റിൽ ലഭ്യമാകും.