banking

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളും ലോക്ക്‌ഡൗണും പരിഗണിച്ച് സംസ്ഥാനത്ത് ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധിയായിരിക്കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ആലോചിച്ച ശേഷം ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയായിരിക്കും ഇൗ നടപടി.