aarattukulamroad
മഴപെയ്ത് വെള്ളം കെട്ടിനിൽക്കുന്ന കണ്ടുകൃഷി ആറാട്ടുകുളം റോഡ്

മുടപുരം: അധികൃതരുടെ മത്സരിച്ചുള്ള അവഗണനയിൽ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് മുടപുരം കണ്ടുകൃഷി ആറാട്ടുകുളം റോഡ്. നാട്ടുകാർ നൽകിയ സ്ഥലത്തുള്ള ഇടവഴിയെ റോഡാക്കിയിട്ട് വർഷങ്ങളയായി. പക്ഷേ അധികൃതർ ടാറിംഗിന് കനിയാതായതോടെ റോഡ് കുളമായി. ഇതിനെതിരെ നാട്ടുകാർക്ക് പ്രതിഷേധത്തിലുമാണ്.

കണ്ടുകൃഷി റോഡിൽ ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആറാട്ടുകുളം വരെയുള്ള ഭാഗം വർഷങ്ങൾക്ക് മുൻപ് ടാറിട്ടിരുന്നു. ആറാട്ടുകുളം കഴിഞ്ഞുള്ള ഭാഗത്ത് റോഡിന് കുറുകെ തോടുള്ളതിനാൽ തുടർന്നുള്ളത് ഇടവഴി മാത്രമായിരുന്നു. 2015-ൽ കലുങ്ക് നിർമ്മിച്ചതോടെ കണ്ടുകൃഷിയിലേക്കുള്ള ഇടവഴി നാട്ടുകാർ സ്ഥലം വിട്ടുനൽകി റോഡ് നിർമ്മിച്ചു. എന്നാൽ ഇപ്പോൾ മഴയത്ത് ഈ റോഡ് പുഴയാകും. പലഭാഗത്തും വെള്ളം കെട്ടിനിൽക്കുന്ന വൻകുഴികളുമണ്ട്. ഇതുമൂലം കാൽനടപോലും ഇതുവഴി അസാദ്ധ്യമായി. അടിയന്തരമായി റോഡ് കണ്ടുകൃഷി ആറാട്ടുകുളം റോഡിൽ പാർശ്വ ഭിത്തി നിർമ്മിച്ച് ടാറിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

'മുടപുരം കണ്ടുകൃഷി ആറാട്ടുകുളം റോഡ് ടാറിട്ട് ഗതാഗതയോഗ്യമാക്കുന്നതിന് ജനപ്രതിനിധികൾ മുൻകൈ എടുക്കണം".
- ഡി. ബാബുരാജ്, പൊതു പ്രവർത്തകൻ