നെടുമങ്ങാട് :ആനാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിനു ജില്ലാ പഞ്ചായത്ത് അനുവദിച്ച ക്ഷീരകർഷകർക്കുള്ള റിവോൾവിംഗ് ഫണ്ട് (രണ്ട് ലക്ഷം രൂപ) വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ നിർവഹിച്ചു.വാർഡ് മെമ്പർ ടി.സിന്ധുവിന്റെ അദ്ധ്യക്ഷതയിൽ 5 ക്ഷീര കർഷകർക്ക് 40,000 രൂപ നിരക്കിലാണ് പശു വാങ്ങുന്നതിനുള്ള റിവോൾവിംഗ് ഫണ്ട്‌ നൽകിയത്.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, സംഘം പ്രസിഡന്റ്‌ ടി.മണികണ്ഠൻ,ഡയറി ഡെവലപ്മെന്റ് ഓഫീസർ ബിജു,ബോർഡ്‌ അംഗങ്ങൾ,സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.