തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വർക്ക് ഷോപ്പ് ഉദ്ഘാടനം നിയമസഭാ സമ്മേളനം ഒഴിവാക്കി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പങ്കെടുക്കേണ്ട ചടങ്ങായിരുന്നില്ലെന്ന് സി
.ദിവാകരൻ എം.എൽ.എയുടെ പരോക്ഷ വിമർശനം.
ഒ ഴിവാക്കാമായിരുന്നുവെന്ന് സ്പീക്കറോട് പറഞ്ഞു. അബദ്ധം പറ്റിയെന്നായിരുന്നു മറുപടി. നെടുമങ്ങാട് എം.എൽ.എ എന്ന നിലയിൽ എന്തുകൊണ്ട് താൻ പങ്കെടുത്തില്ലെന്ന് സ്പീക്കർ ചോദിച്ചില്ല. . സഭ നടക്കുമ്പോൾ ഇതുപോലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് ചട്ടമുണ്ട്. പ്രാദേശിക ഘടകത്തിന്റെ സമ്മർദ്ദത്താലാവാം സ്പീക്കർ പങ്കെടുത്തത്. അതല്ലെങ്കിൽ വ്യക്തി താത്പര്യമാവാം..സന്ദീപ് നായരുടെ കാർബൺ ഡോക്ടർ സംരംഭത്തിലേക്ക് അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നത് തന്നെയാണെങ്കിലും, തന്റെ അനുവാദം വാങ്ങാതെയാണ് നോട്ടീസിൽ പേര് അച്ചടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെറീഫ്, സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാനും സി.പി.എം നേതാവുമായ ചെറ്റച്ചൽ സഹദേവൻ എന്നിവരും വിട്ടുനിന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എൽ.പി. മായാദേവി എന്നിവരാണു പങ്കെടുത്തത്
അതേ സമയം, നിയമസഭാ സമ്മേളനം ഒഴിവാക്കിയാണ് സ്പീക്കർ പങ്കെടുത്തതെന്ന ആക്ഷേപം സ്പീക്കറുടെ ഒാഫീസ് നിഷേധിച്ചു .അന്ന് സഭ ഉച്ചയ്ക്ക് 12.38ന് അവസാനിപ്പിച്ചതിന് ശേഷമാണ് സ്പീക്കർ പോയത്.
നിയമസഭാ സമ്മേളനത്തിനിടെഉദ്ഘാടനത്തിന് പോയില്ലെന്ന് സ്പീക്കറുടെ ഒാഫീസ്
*വീഡിയോയും രേഖയും പുറത്തു വിട്ടു
തിരുവനന്തപുരം: ഡിസംബർ 31 ലെ പ്രത്യേക നിയമസഭാ സമ്മേളനം കഴിഞ്ഞാണ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സ്പീക്കർ നെടുമങ്ങാട്ടേക്ക് പോയതെന്നും,. സഭാ സമ്മേളനത്തിനിടെ ചടങ്ങിൽ പങ്കെടുത്തെന്ന ആരോപണം ശരിയല്ലെന്നും തെളിയിക്കുന്ന ദൃശ്യങ്ങൾ സ്പീക്കറുടെ ഓഫീസ് പുറത്തു വിട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസ്സാക്കുകയായിരുന്നു പ്രത്യേക സഭാ സമ്മേളനത്തിന്റെ പ്രധാന അജൻഡ. രാവിലെ ഒമ്പതിനാരംഭിച്ച സമ്മേളനം ഉച്ചയ്ക്ക് 12.38 ന് അവസാനിക്കുമ്പോഴും സ്പീക്കർ ഡയസ്സിലുണ്ടായിരുന്നു.ഒരു മണിക്ക് സ്പീക്കർ നെടുമങ്ങാട്ടെത്തി. 10 മിനിട്ടിനകം മടങ്ങി. അതേ സമയം, ചടങ്ങിന് പോകും മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് തേടാതിരുന്നത് വീഴ്ചയാണെന്ന് സ്പീക്കറും സമ്മതിക്കുന്നു.