പാലോട്:കനൽ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പാലോട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി ഡിപ്പോ,വെയിറ്റിംഗ് ഷെഡുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതുര ഫയർ ഫോഴ്സിന്റെ സഹായത്തോടെ അണു നശീകരണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു.കനൽ സാംസ്കാരിക വേദി പ്രസിഡന്റ് അരുൺ,സെക്രട്ടറി ബൻസി ലാൽ ട്രഷറർ അനസുദ്ദീൻ,കെ.എസ്.ആർ.ടി.സി ജീവനക്കാരായ പ്രദീപ്,രതീഷ്, നാസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.