b
സന്നദ്ധസേവകരായ പെൺകുട്ടികൾ വാഹനപരിശോധനയിൽ

കടയ്ക്കാവൂർ: കണ്ടെയിൻമെന്റ് സോണുകളായ കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ പൊലീസും സന്നദ്ധ പ്രവർത്തകരും സുരക്ഷ ശക്തമാക്കി. ഇരുപഞ്ചായത്തുകളേയും തമ്മിൽ ബന്ധപ്പിക്കുന്ന മെയിൻ റോഡിൽ പൊലീസ് സംരക്ഷണവേലികൾ തീർത്ത് പരിശോധന കർശനമാക്കി. പൊലീസിനെ സഹായിക്കാൻ പെൺകുട്ടികളടക്കമുള്ള സന്നദ്ധ പ്രവർത്തകരും ഒപ്പമുണ്ട്. പഞ്ചായത്തിലേക്ക് വരുന്നവരുടെയും പുറത്തു പോകുന്നവരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവശ്യക്കാരെ മാത്രമാണ് കടത്തിവിടുന്നത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.