തിരുവനന്തപുരം: കടൽക്കൊലക്കേസിൽ എൻ.ഐ.എ അന്വേഷണം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നല്കിയ അപേക്ഷയെ എതിർക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർ എൻ.ഐ.എ കോടതിയിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിയുള്ളതാണ്.
ഐക്യരാഷ്ട്രസംഘടനയുടെ ലോ ഓഫ് സീസ് പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിന് നാവികരെ കുറ്റവിമുക്തരാക്കാനുള്ള അധികാരമില്ലാത്ത സാഹചര്യത്തിലാണ് കേസ് സുപ്രീം കോടതിയിലെത്തുന്നത്. കേരളത്തെ അറിയിക്കാതെ കേസവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിരക്ക് പിടിച്ച നീക്കത്തിൽ ദുരൂഹതയുണ്ടെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.