മലയിൻകീഴ് :മലയിൻകീഴും സമീപ പ്രദേശങ്ങളിലുമുള്ള കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിശോധിച്ച് ചികിത്സാ നിർദ്ദേശങ്ങൾ നൽകുന്ന 'സമർപ്പണം' സൗജന്യ ആതുരസേവന പദ്ധതി ആരംഭിച്ചു.മലയിൻകീഴ് മാധവകവി സംസ്കൃതികേന്ദ്രവും ഐ.എം.എ നേമം ശാഖയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.മാധവകവി സംസ്കൃതികേന്ദ്രം ചെയർമാൻ മലയിൻകീഴ് വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ സംസ്കൃതികേന്ദ്രം രക്ഷാധികാരി ഡോ.വി.മോഹനൻനായർ പദ്ധതി ഉദ്ഘാടനം ചെയ്തു.പ്ലാൻ കോർഡിനേറ്റർ കെ.സുനിൽകുമാർ,ഡോ.ഇന്ദിരഅമ്മ,വൈസ് ചെയർമാൻ ബി.സുനിൽകുമാർ ജനറൽ സെക്രട്ടറി പി.അനിൽകുമാർ,വി.ദിലീപ് എന്നിവർ സംസാരിച്ചു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സേവനം ലഭ്യമാക്കും.ഐ.എം.എയിൽ അംഗങ്ങളായ മികച്ച സ്പെഷ്യലിസ്റ്റുകളുടെ സേവനവും രോഗികൾക്ക് ലഭ്യ മാക്കുമെന്നും ഡോ.വി.മോഹനൻനായർ അറിയിച്ചു.വൈദ്യപരിശോധന അത്യാവശ്യമുള്ളവർക്ക് 9446091628 ഫോൺ നമ്പരിൽ പ്ലാൻ - കോർഡിനേറ്ററെ വിളിക്കാവുന്നതാണ്.