vavubali

തിരുവനന്തപുരം: 'ഇന്ന് കർക്കടകവാവ് ' പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി പതിനായിരക്കണക്കിന് വിശ്വാസികൾ വീട്ടുമുറ്റത്ത് ബലിതർപ്പണം ചെയ്തു തുടങ്ങി. പുലർച്ചെ ഒന്നര മുതൽ വൈകിട്ട് 4.55 വരെയാണ് വാവ്നേരം. പുലർച്ചെ 3.30 മുതൽ 12 വരെ ബലിതർപ്പണം നടത്തുന്നതാണ് ഉത്തമം.

കൊവിഡ് വ്യാപനത്തെത്തുടർന്ന് ഇത്തവണ പുണ്യകേന്ദ്രങ്ങളിൽ ബലിതർപ്പണമില്ല. പൊതുസ്ഥലങ്ങളിലും വിലക്കുണ്ട്.

എവിടെയൊക്കെ ബലികർമം ചെയ്യാം എന്നതിന് പണ്ടുള്ളവർ പറഞ്ഞിരുന്നത് ‘ഇല്ലം, വല്ലം, നെല്ലി’ എന്നായിരുന്നു. ഇല്ലം എന്നാൽ സ്വന്തം വീട്. വല്ലം എന്നാൽ തിരുവല്ലം. നെല്ലി തിരുനെല്ലിയും. അതിനാൽ വീടുകളിൽ ബലിയിടുന്നതും ഉത്തമമാണ്.

 ഫ്ളാറ്റിന്റെ മുറ്റത്തും ബലിയിടാം

ഫ്ളാറ്റുകളിൽ കഴിയുന്നവർക്ക് അതിന്റെ മുറ്റത്ത് ബലിതർപ്പണം നടത്താം. ആൾക്കൂട്ടം പാടില്ലെന്നു മാത്രം. മുറ്റത്തെ ബലി സാദ്ധ്യമല്ലെങ്കിൽ ടെറസിലും ഇടാം.