sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്

സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ പ്രത്യേക ദൗത്യവുമായി എൻ.ഐ.എ.

ഒന്നരവർഷത്തെ അദ്ദേഹത്തിന്റെ വിദേശയാത്രകളും വിദേശത്തേക്കുള്ള ഫോൺവിളികളും വിശദമായി പരിശോധിക്കുകയാണ്. സ്വർണമെത്തിയ ജൂൺമാസത്തിൽ വിദേശത്തേക്കുള്ള ആറ് വിളികൾ സംശയനിഴലിലാണ്. വാട്സ്ആപ് വിളികളും പരിശോധിക്കുന്നു. ഫോൺ കസ്റ്റംസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചേക്കും.

സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ല. ദുബായിൽ പിടിയിലായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. വിദേശത്തെ ബന്ധങ്ങളും പരിശോധിച്ചശേഷമാവും ശിവശങ്കറിനെ ചോദ്യംചെയ്യുക. ഇതിന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കും.

ശിവശങ്കറിന്റെ വിദേശയാത്രകൾ മിക്കതും ഔദ്യോഗികമാണെങ്കിലും ഈ യാത്രകളിൽ പ്രതികൾ അനുഗമിച്ചിരുന്നോയെന്നും സ്വർണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും കണ്ടെത്തണം.

കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് എന്നിവയ്ക്ക് പുറമെ ചില ഐ.പി.എസ് ഉദ്യോഗസ്ഥരും ഇന്ത്യൻ മിഷനിലുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ അന്വേഷണ സംഘം എൻ.ഐ.എ ആസ്ഥാനത്ത് അനുമതി തേടിയിട്ടുണ്ട്.

ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രന്റെയും അറിവോടെയായിരുന്നു സ്വർണക്കടത്തെന്നാണ് ഒന്നാം പ്രതി സരിത്തിന്റെ മൊഴി. എന്നാൽ, സൗഹൃദത്തിനപ്പുറമുള്ള ബന്ധമുണ്ടായിരുന്നെന്ന് സമ്മതിക്കുന്നെങ്കിലും ശിവശങ്കറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ സ്വപ്ന നൽകുന്നില്ല. മൂന്ന് പ്രതികളും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്.

ഇത് മനപൂർവ്വമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുൺ ആരോപിക്കുന്നു.

അന്വേഷണപരിധിയിൽ

# ഒന്നരവർഷത്തെ വിദേശയാത്രകൾ,

# യാത്രയിലും വിദേശത്തും പ്രതികളുടെ സാന്നിദ്ധ്യം

# വിദേശത്തേക്കുള്ള ഫോൺ വിളികൾ

# വിദേശത്ത് വച്ച് ആരെയൊക്കെ ബന്ധപ്പെട്ടു

പ്ര​തി​ക​ൾ​ ​ഒ​ത്തു​കൂ​ടി​യ​ത്
സ്വ​പ്‌​ന​യു​ടെ​ ​വാ​ട​ക​വീ​ട്ടി​ലും

*​ശി​വ​ശ​ങ്ക​ർ​ ​എ​ത്തി​യ​ത് ​സ്റ്റേ​റ്റ് ​കാ​റിൽ
തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ്വ​പ്ന​ ​സു​രേ​ഷ് ​നേ​ര​ത്തേ​ ​താ​മ​സി​ച്ച​ ​പി.​ടി.​പി​ ​ന​ഗ​ർ​ ​പ​ട​യ​ണി​യി​ലെ​ ​വീ​ട്ടി​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​സ​രി​ത്തും​ ​സ​ന്ദീ​പും​ ​തു​ട​ർ​ച്ച​യാ​യി​ ​എ​ത്തി​യി​രു​ന്ന​താ​യി​ ​എ​ൻ.​ഐ.​എ​ ​ക​ണ്ടെ​ത്തി.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​എം.​ശി​വ​ശ​ങ്ക​റും​ ​ഈ​ ​വീ​ട്ടി​ൽ​ ​പ​തി​വാ​യി​ ​എ​ത്തി​യി​രു​ന്നു.​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ബോ​ർ​ഡ് ​വ​ച്ച​ ​കാ​റി​ലാ​യി​രു​ന്നു​ ​വ​ര​വ്.​ ​രാ​ത്രി​ ​വൈ​കി​യും​ ​ആ​ഘോ​ഷ​വും​ ​പാ​ർ​ട്ടി​ക​ളും​ ​പ​തി​വാ​യ​തോ​ടെ,​ ​സ​മീ​പ​വാ​സി​ക​ൾ​ ​എ​തി​ർ​പ്പ​റി​യി​ച്ചി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​സ്വ​പ്ന​ ​അ​മ്പ​ലം​മു​ക്കി​ലെ​ ​ഫ്ലാ​റ്റി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ​ത്.
പി.​ടി.​പി​ ​ന​ഗ​റി​ലെ​ ​വീ​ട്ടി​ൽ​ ​സ്വ​പ്ന​യു​മാ​യി​ ​എ​ൻ.​ഐ.​എ​ ​സം​ഘം​ ​ശ​നി​യാ​ഴ്ച​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യി​രു​ന്നു.
സ്വ​ർ​ണ​ക്ക​ട​ത്തി​ന്റെ​ ​ഗൂ​ഢാ​ലോ​ച​ന​യ​ട​ക്കം​ ​ഇ​വി​ടെ​യും​ ​ന​ട​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ 22​മാ​സം​ ​ഈ​ ​വീ​ട്ടിൽസ്വ​പ്ന​ ​താ​മ​സി​ച്ചി​രു​ന്ന​പ്പോ​ൾ,​ ​ഇ​വ​ർ​ക്കെ​തി​രേ​ ​ഒ​ട്ടേ​റെ​ ​പ​രാ​തി​ക​ൾ​ ​ഉ​യ​ർ​ന്ന​താ​യി​ ​അ​യ​ൽ​ക്കാ​ർ​ ​പ​റ​യു​ന്നു.​ ​പ​ല​പ്പോ​ഴും​ ​രാ​ത്രി​ ​വൈ​കി​ ​സ​ന്ദ​ർ​ശ​ക​രെ​ത്തി​യി​രു​ന്നു.​ ​ത​ന്റെ​ ​ഭ​ർ​ത്താ​വ് ​ജ​യ​ശ​ങ്ക​ർ​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​റാ​ണെ​ന്നും,​ ​ഐ.​ടി​ ​ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു​മൊ​ക്കെ​യാ​ണ് ​സ്വ​പ്ന​ ​പ​ല​രോ​ടും​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​സ്വ​പ്ന​യു​ടെ​ ​വീ​ട്ടി​ൽ​ ​രാ​ത്രി​ ​വൈ​കി​ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കാ​റു​ണ്ടെ​ന്ന് ​അ​യ​ൽ​ക്കാ​ർ​ ​പ​രാ​തി​പ്പെ​ട്ട​തോ​ടെ​ ​റ​സി​ഡ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ട​പെ​ട്ട് ​വി​ല​ക്കി.​ ​പി​ന്നീ​ടും​ ​ഇ​ത് ​തു​ട​ർ​ന്നു.​ ​മേ​യ് 30​നാ​ണ് ​സ്വ​പ്ന​ ​വീ​ട് ​മാ​റി​പ്പോ​യ​ത്.​ ​അ​തി​ന് ​മു​മ്പ് ​സ്വ​പ്ന​യും​ ​ഭ​ർ​ത്താ​വും​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ക​ട​ലാ​സു​ക​ൾ​ ​കൂ​ട്ടി​യി​ട്ട് ​ക​ത്തി​ച്ചു.​ ​സ​മീ​പ​വാ​സി​ക​ൾ​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​മാ​ലി​ന്യ​മാ​ണെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ക​ത്തി​ച്ചു​ക​ള​ഞ്ഞ​ത് ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളോ​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​ ​ബാ​ഗു​ക​ളോ​ ​ആ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്.