തിരുവനന്തപുരം: പാലത്തായി പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യം സർക്കാർ നടപടിക്രമങ്ങളിലെ ക്രമകേടുകൾക്ക് ഉദാഹരണമാണെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഒന്നു മുതൽ പ്രക്ഷോഭ പരിപാടികൾക്ക് കൗൺസിൽ രൂപം നൽകും.

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം അബൂബക്കർ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷ്റഫ്, നേതാക്കളായ വിഴിഞ്ഞം ഹനീഫ്, ജെ.എം. മുസ്തഫ, പി. സെയ്യദലി, വള്ളക്കടവ് ഗഫൂർ, എം. മുഹമ്മദ് മാഹിൻ, ചിറയിൻകീഴ് ജസീം, ഇ.കെ. മുനീർ, അബ്ദുൽ അസീസ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ല്ലാ സെക്രട്ടറി ബീമാപ്പള്ളി സക്കീർ സ്വാഗതവും എം.എം. അസറുദീൻ നന്ദിയും പറഞ്ഞു.