dfg
ചെമ്മരുതിയിൽ ഒരു മുറം പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ: വി.ജോയി എം.എൽഎ നിർവഹിക്കുന്നു

വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പഞ്ചായത്തിലെ 3500 വീടുകളിൽ നടത്തും.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വഴി ഒരോ വാർഡിലും 150 വീതം.വീടുകളിൽ പച്ചക്കറിവിത്ത് കൾ എത്തിക്കും.കൂടാതെ റെസിഡൻസ് അസോസിയേഷൻ വഴിയും വിത്തുകൾ വിതരണം ചെയ്യും.പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം തറട്ടയിൽ അഡ്വ.വി. ജോയി എം.എൽ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് - സലിം ,ഗ്രാമ പഞ്ചായത്ത് അംഗം ശ്രീലേഖ കുറുപ്പ് ,സന്തോഷ് കുമാർ ,ഷാജികുമാർ എന്നിവർ പങ്കെടുത്തു: