തിരുവനന്തപുരം: മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളെയും ഇല്ലാതാക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തെ പ്രതിരോധിക്കാൻ എ.കെ.പി.സി.ടി.എ 62ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
ഓൺലൈനായി നടന്ന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻ രാജ്യസഭാംഗം കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.സി. പത്മനാഭൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ.കെ. സന്തോഷ് പതാക ഉയർത്തി. പ്രവർത്തക സമിതിയംഗം സഞ്ജീവ് ജി,
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു, മുൻ ജനറൽ സെക്രട്ടറി പ്രൊഫ.പി രഘുനാഥ്, മുൻ ജനറൽ സെക്രട്ടറി ഡോ. പി.എൻ ഹരികുമാർ, പ്രൊഫ.എ.ജി ഒലീന എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ അഡ്വ. കെ.എച്ച് ബാബുജാൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ.കെ.പി വിനോദ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ജോജി അലക്‌സ്,ഡോ.എം ശ്രീകുമാർ,ഷീല എം ജോസഫ്,ഡോ. സി പത്മനാഭൻ,എ.നിശാന്ത്,പി. ഹരിദാസ്,ഡോ. വി.പി മാർക്കോസ്, ഡോ.മനോജ് ടി, ഡോ.കെ.ആർ കവിത എന്നിവരെ തിരഞ്ഞെടുത്തു.