cpim

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് ജീവനക്കാർ കാര്യശേഷിയില്ലാത്തവരാണെന്ന് അഭിപ്രായപ്പെട്ട ഗതാഗതസെക്രട്ടറി ജ്യോതിലാലിനെ മുഖ്യമന്ത്രി നിലയ്ക്കു നിറുത്തണമെന്ന് സി.പി.ഐ അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിക്ഷിപ്ത താത്പര്യങ്ങളുമായി കടന്നുവരുന്ന കപട വേഷധാരികളെ തിരിച്ചറിയേണ്ടതിനുപകരം ജീവനക്കാരെ വിലകുറച്ച് കാണിക്കുന്നത് വകുപ്പ് സെക്രട്ടറിയ്ക്ക് യോജിച്ചതല്ല. ഇടതു സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകരുതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.ബിജുവും പ്രസിഡന്റ് പി.പ്രദീപ് കുമാറും പ്രസ്താവനയിൽ പറഞ്ഞു.