പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവു പാലം,ചല്ലിമുക്ക്, തെന്നൂർ കൊച്ചു കരിക്കകം തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ നാലു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയതായി പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരിയും വൈസ് പ്രസിഡന്റ് കുഞ്ഞുമോനും അറിയിച്ചു. ഹൃദയസംബന്ധമായ അസുഖ ബാധിതനായ തെന്നൂർ കൊച്ചുകരിക്കകം സ്വദേശി പാലോടുള്ള സ്വകാര്യ ലാബിലും സ്വകാര്യ ചികിത്സാ കേന്ദ്രത്തിലും എത്തിയതായി സംശയിക്കുന്നുണ്ട്. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചു.സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്നും തെന്നൂർ, കൊച്ചുകരിക്കകം, ചിപ്പൻചിറ, ഇലവു പാലം, കൊല്ലായിൽ, മടത്തറ, വേകൊല്ല എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.