bjp
bjp

തിരുവനന്തപുരം: സ്വർണക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഭവനങ്ങളിൽ നാളെ പ്രതിഷേധ ജ്വാല തെളിയിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വാർഡുകൾ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിക്കും.
സ്വർണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തതിന്റെ കൂടുതൽ വിവരങ്ങൾ ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്തരിലേക്കും നീളുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാനുള്ള മര്യാദ പിണറായി കാണിക്കാത്തത് കേരളജനതയ്ക്കാകെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.