തിരുവനന്തപുരം: സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൺസൾട്ടസികളെ നിയോഗിച്ചതിനെതിരെ സി.പി.ഐ മുഖപത്രത്തിൽ വിമർശനം.
കൺസൾട്ടസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണം. ടെൻഡറില്ലാതെ കോടികളുടെ കരാറാണ് ചിലർ നേടുന്നത്. കരാറുകൾ മറിച്ചു കൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ട്. ഇത്തരത്തിൽ കമ്മിഷൻ വാങ്ങി മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുമുണ്ടെന്ന്.,സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു 'ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നത് സംബന്ധിച്ച് മന്ത്രി ജലീലിനെയും പരോക്ഷമായി വിമർശിക്കുന്നു.ഇതിന് രാജ്യത്ത് നിലവിലുള്ള വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും. ചിലർ ദുരുപയോഗം ചെയ്യുന്നതും അന്വേഷിക്കേണ്ടതാണെന്ന് ലേഖനത്തിൽ പറയുന്നു.