കൊല്ലം: നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ പാലത്തറയിൽ വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വടക്കേവിള പാലത്തറ നഗർ 59 നവാസ് മൻസിലിൽ സെയ്ദലിയെ (22) ഒളിവിൽ പോകാൻ സഹായിച്ച യുവാവ് അറസ്റ്റിൽ. തഴുത്തല വടക്കുംകര ഈസ്റ്റ് അൻഷാദ് മൻസിലിൽ ഫിറോസിനെ (26) ഇരവിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്‌കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന നിയസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെ തടഞ്ഞുനിറുത്തി സെയ്ദലി സ്‌കൂട്ടർ ആവശ്യപ്പെട്ടു. സ്കൂട്ടർ നൽകാൻ വിസമ്മച്ചതിനെ തുടർന്ന് കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഫിറോസിന്റെ സഹായത്തോടെ സ്ഥലത്ത് നിന്നുമാറി ഒളിവിൽ പോയ സെയ്ദലിയെ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.