akhila-vinod

തിരുവനന്തപുരം: 'മൈ ലൈഫ് മൈ യോഗ" എന്ന വിഷയത്തിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഓൺ ലൈൻ ഗ്ലോബൽ വീഡിയോ ബ്ലോഗിംഗ് മത്സരത്തിൽ കൊച്ചി സ്വദേശിയായ ഡോ. അഖില വിനോദ് പ്രൊഫഷണൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ആയുഷ് വകുപ്പും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. കുവൈറ്റിലെ അഖില ഇന്ത്യൻ നാച്വറോപ്പതി ആൻഡ് യോഗ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ പ്രവർത്തക കൂടിയാണ് ഡോ. അഖില. കുവൈറ്രിലെ ഇന്ത്യൻ എംബസിയാണ് മത്സര വിജയം സംബന്ധിച്ച അറിയിപ്പ് നൽകിയത്. യുവാക്കളുടെ വിഭാഗത്തിൽ അഖിലയുടെ മകൾ മീനാക്ഷി വിനോദിനാണ് ഒന്നാം സ്ഥാനം.