തിരുവനന്തപുരം : ജില്ലയിൽ കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനയാണ് ഉണ്ടാകുന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 കടന്നു. 222 പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പുതിയതുറയിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനടക്കം രോഗബാധയുണ്ടായി. 203 പേർക്ക് സമ്പർക്കം വഴിയും വിദേശത്തു നിന്നും വന്ന എട്ടുപേർക്കും ഒരു അന്യസംസ്ഥാന തൊഴിലാളിക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേർക്കും പോസിറ്റീവായി. 6 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധയുണ്ടായി. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥീകരിച്ച ജില്ലയും തിരുവനന്തപുരമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 2000ത്തിനോട് അടുക്കുന്നു. ഇന്നലെവരെ 1884 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 8 പേർ കൊല്ലത്തുകാരും ത്യശൂർ 3, ആലപ്പുഴ 2, പത്തനംതിട്ട, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരുമുണ്ട്. ആലപ്പുഴ, കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ഓരോരുത്തർ ഉൾപ്പെടെ ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 25 പേർ രോഗമുക്തരായി. ഇന്നു മുതൽ തീരദേശമേഖലകളിൽ അതിതീവ്ര ലോക് ഡൗണും നഗരത്തിൽ ലോക് ഡൗണും ഏർപ്പെടുത്തി. മെഡിക്കൽകോളജിൽ ഡോക്ടർമാർ ഉൾപ്പെടെ 18 പേർക്ക് രോഗം സ്ഥീകരിച്ചതോടെ 150 പേർ നിരീക്ഷണത്തിലായി. ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജില്ലയിലെ മിക്കവാറും സ്ഥലങ്ങളിൽ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്. മെഡിക്കൽകോളജിൽ കൊവിഡ് സ്ഥീകരിച്ചുവെങ്കിലും പ്രവർത്തനത്തെ ബാധിക്കില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദും അറിയിച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ -20,203
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -16,691
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -2,006
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,506
പുതുതായി നിരീക്ഷണത്തിലായവർ -1,088
സമ്പർക്കം വഴി കൊവിഡ് പകർന്നവർ
പൂന്തൂറ– 25
പുതുക്കുറിച്ചി – 20
പുതിയതുറ – 28
പൂവാർ – 10
അരുവിപ്പുറം –9
പാറശാല –8
പൊഴിയൂർ –6
പുല്ലുവിള –7
അഞ്ചുതെങ്ങ് –6
വലിയതുറ –6
വള്ളക്കടവ് – 4
ആനയറ –3
ചിറയിൻകീഴ് –3
പുരയിടം –3
ഇഞ്ചിവിള – 2
മുട്ടത്തറ –3
ചെങ്കൽ –2
കാലടി –1
എയർപോർട്ട് റോഡ് –1
കല്ലറ –1
പെരിങ്കുഴി – 1
മുട്ടട അറപ്പുര ലൈൻ – 1
പൊഴിയൂർ – 1
ഊന്നിമൂട് – 1
മാമ്പള്ളി –1
ഊക്കോട് –1
മരിയാമുട്ടം – 1
ചങ്ങനാശേരി സ്വദേശി –1
ദേവസ്വം ബോർഡ് ജംക്‌ഷൻ –1
പൂന്തൂറ പരുത്തിക്കുഴി –1
നെയ്യാറ്റിൻകര മായവിളാകം –1
പൂവച്ചൽ ആലുമുക്ക് –1
ആനക്കുടി ഒഴുക്കുപാറ –1
പുല്ലുവിള പുരയിടം –1
കിളിമാനൂർ –1
വടശേരിക്കര –1
കരിംകുളം –1
കോവളം –1
വഞ്ചിയൂർ –1
നെടുങ്കണ്ടം –1
ആലുകാട് മുന്നാറ്റുമുക്ക് –1
പണ്ടകശാല – 1
പേരൂർക്കട –1
പൗഡിക്കോണം –1
കന്യാകുമാരി –1
പെരുമാതുറ –1
തമിഴ്നാട് വെളളാംകോട് –1
കാരക്കോണം –1
പാപ്പനംകോട് –2
മണക്കാട് കൊഞ്ചിറ വിള –1
പ്ലാമൂട്ടുകട –1
ബീമാപള്ളി –3
പെരുകാവ് –1
ചെമ്പഴന്തി –1
റസൽപുരം –1
മൂന്നാറ്റുമുക്ക് –1
നേമം പള്ളിച്ചൽ –1
കുളത്തൂർ –1
പാളയം –1
തൈക്കാട് –1
ഇടവ –1
മഞ്ചപ്പാറ –1
കച്ചാടി വിള തുണ്ടത്തിൽ –1
നിലമാമൂട് –1
നെടുമങ്ങാട് മേമല –1
ചൊവ്വള്ളൂർ –1
വട്ടിയൂർക്കാവ് –1
ശാസ്തമംഗലം –1
തിരുവല്ലം ചെമ്മാനുവിള –1
മേനംകുളം –1
കരമന –1
താന്നിമൂട് –1
തെന്നൂർ –1
ഉറവിടം വ്യക്തമല്ലാതെ ചെങ്കൽ കരിയോട് സ്വദേശി
വീട്ടുനിരീക്ഷണത്തിലായിരുന്നവരിൽ രോഗം ഉണ്ടായത് ചൊവ്വല്ലൂർ സ്വദേശി, ആനയറ സ്വദേശി, വട്ടപ്പാറ സ്വദേശി, പെരിങ്കടവിള സ്വദേശി, മെഡിക്കൽ കോളേജ് സ്വദേശി, ചേക്കട സ്വദേശി എന്നിവർക്ക്
അന്യസംസ്ഥാനത്ത് നിന്നെത്തിയവർ
മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി
തമിഴ്‌നാട്ടിൽ നിന്നെത്തിയ മണക്കാട് കുളത്തൂർ സ്വദേശിനി
അന്യസംസ്ഥാന തൊഴിലാളി
യു.എ.ഇയിൽ നിന്നും രോഗബാധിതരായവർ
നെടുമങ്ങാട് പാലോട് സ്വദേശി(34)
ആറ്റിങ്ങൽ സ്വദേശി(27).
കവടിയാർ സ്വദേശി(45)
മണക്കാട് സ്വദേശി(22)
വർക്കല അയിരൂർ സ്വദേശി(51)
കല്ലറ പാലമുക്ക് സ്വദേശി(51)
മെഡിക്കൽ കോളേജ് സ്വദേശി(37).
നേമം സ്വദേശി(33)