പാറശാല : തീരദേശ മേഖലയിലും സമീപ പ്രദേശങ്ങളിലും കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കെ. ആൻസലൻ എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചു. നെയ്യാറ്റിൻകര തഹസിൽദാർ അജയകുമാർ, കൊവിഡ് പ്രതിരോധ ചുമതലയുള്ള താലൂക്ക് കോ ഓർഡിനേറ്റർ ഡോ. ജവഹർ, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, കാരോട്, കുളത്തൂർ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങളുടെ ഭയാശങ്കകൾ അകറ്റുന്നതിനും രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്. വോളന്റിയർമാരുടെ സഹായത്തോടെ ബോധവത്കരണ പ്രവർത്തങ്ങൾ നടത്താനും കൂടുതൽ പരിശോധനകൾ നടത്തുന്നമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീരദേശ മേഖലയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തും. സർക്കാർ സഹായം എന്ന നിലയിൽ എത്തിക്കുന്ന ഓരോ കുടുംബത്തിനും നൽകുന്ന 5 കിലോ അരിയുടെ വിതരണം ആരംഭിച്ചു, അരി വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.