covid-19

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തുകളിലും തദ്ദേശസ്ഥാപനങ്ങളിലും ഒാഫീസിനകത്തേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന് സർക്കാർ നിർദേശം.ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും മാത്രമേ കയറാവൂ. കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ ഒരാൾ മാത്രം ഉപയോഗിക്കണം. കഴിയുന്നത്ര ഒാൺലൈനായി സേവനങ്ങൾ നൽകണം. അതില്ലെങ്കിൽ മേലുദ്യോഗസ്ഥരെ അറിയിച്ച് സംവിധാനമൊരുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ പി. കെ. ജയശ്രിയുടെ ഉത്തരവിൽ പറയുന്നു.